Logo
CHANGE MODE
Thu, Jun 04, 2026 • 03:39 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ദുബായ് കെഎംസിസിയുടെ 43 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ 33 എണ്ണത്തിന് അംഗീകാരം : ആദ്യഘട്ടം 3 ഇന്‍ഡിഗോ , 11, 12 തീയതികളില്‍ ; ഷാര്‍ജ-കോഴിക്കോട് നിരക്ക് 990 ദിര്‍ഹം | 'നോര്‍ക്ക' പ്രവര്‍ത്തനം വട്ടപൂജ്യമെന്ന് കെഎംസിസി


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 09, 2020
1 min read Updated: June 03, 2026
Share:

ദുബായ് കെഎംസിസിയുടെ 43 ചാര്‍ട്ടേര്‍ഡ്  വിമാനങ്ങളില്‍ 33 എണ്ണത്തിന് അംഗീകാരം : ആദ്യഘട്ടം 3 ഇന്‍ഡിഗോ , 11, 12 തീയതികളില്‍ ; ഷാര്‍ജ-കോഴിക്കോട് നിരക്ക് 990 ദിര്‍ഹം | 'നോര്‍ക്ക' പ്രവര്‍ത്തനം വട്ടപൂജ്യമെന്ന് കെഎംസിസി
ദുബായ് : കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന 43 വിമാനങ്ങളില്‍ 33 എണ്ണത്തിന് അംഗീകാരം ലഭിച്ചു. ഇതില്‍, ആദ്യ ഘട്ടത്തിലെ മൂന്നു ഇന്‍ഡിഗോ വിമാനങ്ങള്‍, ജൂണ്‍ 11, 12 തീയതികളില്‍ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തും. 185 വീതം യാത്രക്കാരാണ് ഉണ്ടാവുക. 990 ദിര്‍ഹമാണ് നിരക്ക്. 11ന് വ്യാഴാഴ്ചത്തെ ഇന്‍ഡിഗോ വിമാനം ഉച്ചക്ക് 2.55നാണ്. 12ലെ ആദ്യ വിമാനം ഉച്ചക്ക് 2.25ന് ഷാര്‍ജയില്‍ നിന്നും പുറപ്പെടും. 12-ാം തീയതിയിലെ രണ്ടാമത്തെ വിമാനം സമയം പിന്നീട് അറിയിക്കുന്നതായിരിക്കും. ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓരോ വിമാനത്തിലും നിര്‍ധനരായ 10 പേര്‍ക്ക് സൗജന്യ ടിക്കറ്റ് ഓരോ വിമാനത്തിലും നിര്‍ധനരായ 10 പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍ഗണനാ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചു കൊണ്ട്, അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ച് നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതെന്നും മറ്റു വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് നടത്തുമെന്നും ദുബായ് കെഎംസിസി ഭാരവാഹികള്‍ ഓണ്‍ലൈനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്ടേക്കാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ഉണ്ടാകുമെന്നും സംഘാടകര്‍ വ്യക്തമാക്കി. നാട്ടില്‍ നിന്നും ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ദുബായില്‍ നിന്നും ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, എന്‍.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ കെ.പി.എ സലാം, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. രജിസ്ട്രേഷന്‍ നടത്തിയത് 21,000 പേര്‍ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് രജിസ്ട്രേഷന് അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. വിവിധ ജില്ലാ കെഎംസിസി കമ്മിറ്റികള്‍ മുഖേന 7,500 പേര്‍ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നേരിട്ടെത്തി രജിസ്ട്രേഷന്‍ നടത്തിയിരുന്നു. കെഎംസിസി ഓണ്‍ലൈന്‍ ലിങ്കില്‍ 13,500 പേരും രജിസ്റ്റര്‍ ചെയ്തു. മൊത്തം 21,000 പേരാണ് രജിസ്ട്രേഷന്‍ നടത്തിയത്. നേരത്തെ ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമാണ് ദുബായ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ പോകാന്‍ കഴിയുക. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ആളുകളുടെ തെരഞ്ഞെടുപ്പെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. തുടര്‍ന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകളുടെ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 11നും 12നും കോഴിക്കോട്ടേക്കുള്ള മൂന്നു സര്‍വീസുകള്‍ക്ക് പുറമെ, 30 വിമാന സര്‍വീസുകള്‍ കണ്ണൂരിലേക്കും ബാക്കി 10 എണ്ണം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുമായിരിക്കും നടത്തുക. ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയ ഇന്ത്യന്‍-യുഎഇ സര്‍ക്കാറുകള്‍ക്കും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. 'നോര്‍ക്ക' വട്ടപൂജ്യമെന്ന് കെ എം സി സി നേതൃത്വം ഈ കോവിഡ് കാലത്ത് 202 മലയാളികള്‍ ഇതു വരെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചു. ഇതില്‍ 100 മരണം യുഎഇയിലാണുണ്ടായത്. കോവിഡ് മൂലം മരിച്ച പ്രവാസി കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മരിച്ച ഓരോ പ്രവാസികളുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സഹായം നല്‍കണമെന്നും ദുബായ് കെഎംസിസി കേരള സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. പ്രവാസികളുടെ മടക്കയാത്രാ വിഷയത്തില്‍ കേരള സര്‍ക്കാരിന് കീഴിലെ നോര്‍ക്കയുടെ പ്രവര്‍ത്തനം വട്ടപൂജ്യമാണെന്ന്, ഒരു ചോദ്യത്തിന് മറുപടിയായി  ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ കുറ്റപ്പെടുത്തി. നിലവില്‍ നാട്ടിലുള്ള പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചു വരാന്‍ ഇപ്പോഴുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് തടസ്സമായതില്‍ ആയിരക്കണക്കിനാളുകള്‍ തൊഴില്‍ നഷ്ട ഭീതിയിലാണ്. വിസയില്‍ ഒരു ദിവസമുണ്ടെങ്കില്‍ തിരിച്ചു വരാമെന്ന നിലയില്‍ കഴിഞ്ഞ ദിവസം കോണ്‍സുല്‍ ജനറല്‍ വിപുലിന്റെ പ്രസ്താവന കണ്ടിരുന്നു. അതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുബായ് കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10