Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തൃശൂരില്‍ വ്യാജമദ്യം കഴിച്ച് രണ്ട് മരണം : അന്വേഷണം ആരംഭിച്ചു

തൃശൂരില്‍ വ്യാജമദ്യം കഴിച്ച് രണ്ട് മരണം : അന്വേഷണം ആരംഭിച്ചു
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ചിക്കന്‍ സെന്‍റര്‍ ഉടമ 43 വയസ്സുള്ള നിശാന്ത് , ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന 42 വയസ്സുള്ള ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. നിശാന്തും ബിജുവും ഒരുമിച്ച് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നിശാന്തിന്റെ കടയില്‍ വച്ചാണ് മദ്യം കഴിച്ചത്. ശേഷം ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലേക്ക് ബൈക്കില്‍ വരുന്ന വഴി മുന്‍സിഫ് കോടതിക്കു സമീപത്തുവച്ച് നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നിശാന്ത് മരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജു രാവിലെയും മരിച്ചു. ചാരായത്തിന്റെ മണമുള്ള വെള്ള നിറത്തിലുള്ള മദ്യമാണ് കഴിച്ചിരിക്കുന്നതെന്നും മറ്റു വിവരങ്ങള്‍ ലാബിലെ പരിശോധനക്കു ശേഷമേ വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.ഇവര്‍ക്ക് മദ്യം എവിടെ നിന്നുമാണ് ലഭിച്ചത് എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഇവർ കഴിച്ചിരുന്ന മദ്യത്തിന്റെ ബാക്കിയും രണ്ടു ഗ്ലാസും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Related articles

See all
Popular News

കൊച്ചിയില്‍ ഡോക്ടറെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മര്‍ദിച്ച സംഭവം: നടി അതുല്യ ചന്ദ്രയുടെ ആസ...

Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേ...

Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in