കൊച്ചി: പൊന്നുരുന്നിയിലെ ഫ്‌ളാറ്റില്‍ വെച്ച് പ്രമുഖ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവം നടി അതുല്യ ചന്ദ്രയുടെ ആസൂത്രണ പ്രകാരമെന്ന് പോലീസ്. ഡോക്ടറും അതുല്യയുടെ അടുത്ത ബന്ധുവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്ന് കടവന്ത്ര പോലീസ് വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ നടന്‍ ബിപിന്‍ പെരുമ്പള്ളിയുടെ സഹായി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ അടിപിടി ഉള്‍പ്പെടെ എട്ടോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
അതുല്യയുടെ ബന്ധുവിന്റെ ഫോണില്‍ നിന്ന് ഡോക്ടറുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് നടന്‍ ബിപിന്‍ പെരുമ്പള്ളിയുമായി ചേര്‍ന്ന് അതുല്യ ഗൂഢാലോചന നടത്തുകയായിരുന്നു. അടുത്ത ബന്ധുവിന് സുഖമില്ലെന്ന് വിശ്വസിപ്പിച്ചാണ് 41-കാരനായ ഡോക്ടറെ പൊന്നുരുന്നിയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയത്. മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാണ കമ്പനി ജീവനക്കാര്‍ക്കായി എടുത്തുനല്‍കിയ ഫ്‌ളാറ്റിലായിരുന്നു അക്രമം നടന്നത്.
തിങ്കളാഴ്ച വൈകീട്ട് ഫ്‌ളാറ്റിലെത്തിയ ഡോക്ടറെ അവിടെ തടിച്ചുകൂടിയ 12 അംഗ സംഘം തടഞ്ഞുവെച്ചു. പ്രശ്‌നം തീര്‍പ്പാക്കാന്‍ ആറ് കോടി രൂപ നല്‍കണമെന്ന് അതുല്യയും ബിപിനും ആവശ്യപ്പെടുകയും, തുക നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിന് വഴങ്ങാതിരുന്നതോടെ സംഘം ഡോക്ടറെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചും തട്ടിയെടുക്കുകയായിരുന്നു.
സംഭവം ഹണിട്രാപ്പാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കേസില്‍ അതുല്യയുടെ ബന്ധുവിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. കേസില്‍ 12 പ്രതികളാണുള്ളത്. 'ഡീയസ് ഈറേ', 'ഗാനഗന്ധര്‍വ്വന്‍', 'ഉയിര്‍', 'കാട്ടാളന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അതുല്യ ചന്ദ്ര.
കൊച്ചിയില്‍ ഡോക്ടറെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മര്‍ദിച്ച സംഭവം: നടി അതുല്യ ചന്ദ്രയുടെ ആസൂത്രണമെന്ന് പോലീസ്; ഹണിട്രാപ്പ് എന്ന് സംശയം
കൊച്ചിയിൽ പ്രമുഖ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും 6 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം നടി അതുല്യ ചന്ദ്രയുടെ ആസൂത്രണ