Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

'ഫ്‌ളൈ വിത്ത് ഇന്‍കാസ് യുഎഇ ' : പത്താമത് വിമാനം വെള്ളിയാഴ്ച കൊച്ചിയിലേക്ക് പറക്കും

'ഫ്‌ളൈ വിത്ത് ഇന്‍കാസ് യുഎഇ '  : പത്താമത് വിമാനം വെള്ളിയാഴ്ച  കൊച്ചിയിലേക്ക് പറക്കും
ദുബായ് : യുഎഇ കേന്ദ്രമായ കോണ്‍ഗ്രസ് അനുഭാവ പ്രവാസി കൂട്ടായ്മയായ ഇന്‍കാസും, റാസല്‍ഖൈമയിലെ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ഫ്‌ളൈ വിത്ത് ഇന്‍കാസ് എന്ന പദ്ധതിയിലെ പത്താമത് വിമാനം വെള്ളിയാഴ്ച കൊച്ചിയിലേക്ക് പുറപ്പെടും. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നും വെള്ളിയാഴ്ച ( ജൂണ്‍ 19 ) രാവിലെ ഒമ്പതിന് 221 യാത്രക്കാരുമായാണ് ഈ വിമാനം പുറപ്പെടുന്നത്. അതേസമയം, ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം 168 യാത്രക്കാരുമായി വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് പുറപ്പെട്ടു. ഫ്‌ളൈ വിത്ത് ഇന്‍കാസിന്‍റെ എട്ടാമത്തെ ചാര്‍ട്ടേര്‍ഡ് സര്‍വീസായിരുന്നു ഇത്. കൂടാതെ, 221 യാത്രക്കാരുമായി കൊച്ചിയിലേക്കുള്ള മറ്റൊരു വിമാനം കൂടി വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ( ഒമ്പതാമത് സര്‍വീസ് ) പുറപ്പെടും. ഗര്‍ഭിണികള്‍, രോഗികള്‍, പ്രായമായവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഇത്തരം സര്‍വീസുകള്‍ നടക്കുന്നത്. ജൂണ്‍ 17 ന് ബുധനാഴ്ച, ഡല്‍ഹിയിലേക്കും കൊച്ചിയിലേക്കും മറ്റു രണ്ടു വിമാനങ്ങള്‍ കൂടി പറന്നിരുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in