Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഹനാനെതിരെയുള്ള സൈബര്‍ ആക്രമണത്തിൽ നടപടിയെടുക്കാൻ പൊലീസിന് നിർദേശം

ഹനാനെതിരെയുള്ള സൈബര്‍ ആക്രമണത്തിൽ നടപടിയെടുക്കാൻ പൊലീസിന് നിർദേശം
സൈബർ ആക്രണത്തിന് ഇരയായ ഹനാനെതിരെയുള്ള പ്രചാരണത്തിൽ നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശം. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ പലതും ഇരുതല മൂർച്ചയുള്ള വാളാണെന്നും കേരളം മുഴുവൻ ഹനാനെ പിൻതുണക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്‌റ്റിൽ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലിലൂടെ ഹനാനെ അപനമാനിച്ചവർക്കെതിരെ നടപടി എടുക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി. ഹനാന് ആവശ്യമായ സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിന് പിന്നാലെ ഹനാന് പിൻതുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തി. സ്വന്തം കാലിൽ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണെന്നും തൊഴിൽ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങൾ നിറവേറ്റുന്നതിന്‍റെ സംതൃപ്തി വലുതുമാണെന്നും അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവർക്ക് അത് മനസിലാക്കാനാകുകയുള്ളുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാൻ ശ്രമിച്ചത്. ഹനാന്‍റെ ജീവിതാനുഭവങ്ങൾ മനസിലാക്കുമ്പോൾ ആ കുട്ടിയിൽ അഭിമാനം തോന്നുന്നു. ഹനാൻ ധൈര്യപൂർവ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാൻ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവൻ ആ കുട്ടിയെ പിന്തുണക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങൾ പലതും ഇരുതല മൂർച്ചയുള്ള വാളാണെന്ന് എല്ലാവരും ഓർമ്മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലിൽ കൂടുതൽ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. കയ്യിൽ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ലെന്നും ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാൻ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.ഹനാൻ എന്ന പെൺകുരുന്നിനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവർക്കെതിരെ സൈബർ നിയപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു.അഭിമാനം പണയംവെക്കാതെ, തൊഴിലിന്‍റെ മഹത്വം ഉയർത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനിൽപ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നതായും വി.എസ് പ്രസ്താവനയിൽ പറഞഅഞു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in