Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Flash News

രണ്ടാം T 20യിലും ഇന്ത്യക്ക് കൂറ്റന്‍ ജയം; പരമ്പര

രണ്ടാം T 20യിലും ഇന്ത്യക്ക് കൂറ്റന്‍ ജയം; പരമ്പര
രണ്ടാം മത്സരത്തിലെ കൂറ്റൻ ജയത്തോടെ അയർലൻഡിനെതിരായ ട്വന്‍റി 20 പരമ്പര ഇന്ത്യസ്വന്തമാക്കി. 143 റൺസിനാണ് വിരാട് കോഹ്ലിയും സംഘവും ജയിച്ചു കയറിയത്. 214 റൺസിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഐറിഷ് പട വെറും 70 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ യുസ്വേന്ദ്ര ചഹാലും കുൽദീപ് യാദവുമാണ് ആതിഥേയരെ തകർത്തത്. കളിയുടെ ഒരുഘട്ടത്തിൽ പോലും ഇന്ത്യയെ വെല്ലുവിളിക്കാൻ അയർലൻഡിനായില്ല. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ പോൾ സ്റ്റിർലിംഗ് പൂജ്യത്തിന് പുറത്ത്. തൊട്ടുപിന്നാലെ ജെയിംസ് ഷാനോൺ (2), വില്യം പോർട്ടൽഫീൽഡ് (14) എന്നിവരും വീണതോടെ വിധി നിർണയിക്കപ്പെട്ടിരുന്നു. നേരത്തെ പതിവുപോലെ ടോസ് കിട്ടിയിട്ടും ഇന്ത്യയെ ബാറ്റിംഗിനയച്ച് ഐറിഷ് ക്യാപ്റ്റൻ കനിവ് കാണിച്ചു. കിട്ടിയ അവസരം പാഴാക്കാതെ രാഹുൽ അടിച്ചു തകർക്കുകയും ചെയ്തു. ഓപ്പണറുടെ റോളിലെത്തിയ വിരാട് കോഹ്ലി തുടർച്ചയായ രണ്ടാം മത്സരത്തിലും പീറ്റർ ചേസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒൻപത് റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. അയർലൻഡുകാർ സന്തോഷിച്ച ഏകനിമിഷവും ഇതുതന്നെ. സുരേഷ് റെയ്ന കൂട്ടിനെത്തിയതോടെ ടോപ് ഗിയറിലായി രാഹുൽ. ഓരോ ഓവറിലും ബൗളിംഗ് മാറ്റം വരുത്തി ഐറിഷ് ക്യാപ്റ്റൻ പരീക്ഷിച്ചെങ്കിലും രാഹുലിനെ തളയ്ക്കാൻ അതൊന്നും പോരായിരുന്നു. 28 പന്തിലായിരുന്നു രാഹുലിന്റെ അർധശതകം. എന്നാൽ വ്യക്തിഗത സ്‌കോർ 70ൽ നിൽക്കെ കെവിൻ ഒബ്രിയാനിന്റെ പന്തിൽ രാഹുൽ വീണു. ഒരു പന്തിന്റെ ഇടവേളയിൽ രോഹിത് ശർമയും (പൂജ്യം) മടങ്ങി. എന്നാൽ 34 പന്തിൽ അർധശതകം പിന്നിട്ട റെയ്ന ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. 45 പന്തിൽ 69 റൺസെടുത്ത റെയ്നയെ വീഴ്ത്തിയതും ഒബ്രിയാൻ ആണ്. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കൂറ്റന്‍ ജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

Save your stories

Sign in