Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ട്രംപ്-കിം ധാരണയില്‍ നിഗൂഢതയെന്ന് റഷ്യ

ട്രംപ്-കിം ധാരണയില്‍ നിഗൂഢതയെന്ന് റഷ്യ
ട്രംപ്-കിം ധാരണയിൽ നിഗൂഢത നിലനിൽക്കുന്നുണ്ടെന്ന് റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി യാബ്കോവ്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ അതിൽ നിഗൂഢത കാണാൻ കഴിയും. കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവ നിരായുധീകരിക്കുന്നതിന് ആവശ്യമായ സഹായം ചെയ്യാൻ തങ്ങൾ സന്നദ്ധരാണെന്നും സെർജി യാബ്‌കോവ് പറഞ്ഞു. എന്നാൽ ആണവകരാർ യു.എസ് റദ്ദാക്കുമെന്നാണ് കിമ്മിന് ഇറാൻ മുന്നറിയിപ്പു നൽകിയത്. ഇത്തരം ഒരു കരാറിൽ നിന്ന് ഒരാൾ പിൻവലിഞ്ഞതിന്റെ ദുരിതമനുഭവിക്കുകയാണ് തങ്ങളെന്നും ഇറാൻ സർക്കാർ വക്താവ് മുഹമ്മദ് ബഖറും അറിയിച്ചു. അതേസമയം പുതിയ ബന്ധത്തിന്റെ തുടക്കമാണെന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയത്. ഉച്ചകോടി പുതിയ ചരിത്രം കുറിക്കുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും അഭിപ്രായപ്പെട്ടു. എന്നാൽ യു.എസ്-ഉത്തര കൊറിയ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്തു. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സമാധാന നീക്കങ്ങളെ എന്നും ഇന്ത്യ അനുകൂലിച്ചിരുന്നു. ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും വേണം പ്രശ്നങ്ങൾ പരിഹരിക്കാനെന്നും ഇന്ത്യ വ്യക്തമാക്കി.

Related articles

See all
Popular News

കളിക്കളമല്ല, യുദ്ധക്കളം, ഒരൊറ്റ മത്സരത്തിൽ 51 റെഡ് കാർഡുകൾ; വൻ ഗിന്നസ് റെക്കോർഡുമായി ബ്രസീ...

Popular News

4,700 കോടിയുടെ പണി; ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് ഇലോൺ മസ്ക്

Popular News

ഇറാൻ യുദ്ധം തിരിച്ചടിയായെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ് ; തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്...

Popular News

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമൊക്രാറ്റുകൾക്ക് സമ്പൂർണ്ണ ജയം: തിരിച്ചടിക്ക് കാരണം ഇറാൻ യ...

Save your stories

Sign in