അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഉപരിസഭയായ സെനറ്റും അധോസഭയായ ജനപ്രതിനിധിസഭയും പിടിച്ചെടുത്ത് കോൺഗ്രസിന്റെ സമ്പൂർണ നിയന്ത്രണം ഡെമൊക്രാറ്റുകൾ സ്വന്തമാക്കി. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണനയങ്ങൾക്കും ഇറാൻ യുദ്ധത്തിനും വിലക്കയറ്റത്തിനുമെതിരായ ജനരോഷം പ്രതിഫലിച്ച തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എക്സിൽ കുറിച്ചു.
അതേസമയം, അമേരിക്കൻ ജനത യുദ്ധത്തിനെതിരായ നിലപാടാണ് തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കിയതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് അഭിപ്രായപ്പെട്ടു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ അമേരിക്ക ഇറാനോടുള്ള നയം മയപ്പെടുത്തുമെന്ന് കരുതരുതെന്ന് ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി വ്യക്തമാക്കി.
100 അംഗ സെനറ്റിൽ 35 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡെമൊക്രാറ്റുകളുടെ സീറ്റ് 54 ആയി ഉയർന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗബലം 44 ആയി കുറഞ്ഞു. 435 അംഗങ്ങളുള്ള ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 218 സീറ്റ് മറികടന്ന് ഡെമൊക്രാറ്റുകൾ 228 സീറ്റുകൾ സ്വന്തമാക്കി ഭരണം ഉറപ്പിച്ചു.
യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമൊക്രാറ്റുകൾക്ക് സമ്പൂർണ്ണ ജയം: തിരിച്ചടിക്ക് കാരണം ഇറാൻ യുദ്ധമെന്ന് ജെ.ഡി വാൻസ്