Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

4,700 കോടിയുടെ പണി; ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് ഇലോൺ മസ്ക്

4,700 കോടിയുടെ പണി; ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് ഇലോൺ മസ്ക്

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ശതകോടീശ്വരൻ ഇലോൺ മസ്കിനും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിനും വൻ തിരിച്ചടിയെന്ന് റിപ്പോർട്ട്. ടെക്സാസിൽ റിപ്പബ്ലിക്കൻ ആധിപത്യം നിലനിർത്താനും സ്ഥാനാർഥികളെ വിജയിപ്പിക്കാനുമായി 474 ദശലക്ഷം ഡോളറിലധികം (ഏകദേശം 4,700 കോടി രൂപ) മസ്ക് ചെലവഴിച്ചെങ്കിലും ഫലം ഡെമോക്രാറ്റുകൾക്ക് അനുകൂലമാകുകയായിരുന്നു.

30 വർഷത്തിലധികമായി റിപ്പബ്ലിക്കൻ കോട്ടയായിരുന്ന ടെക്സാസിൽ ആദ്യമായി ഡെമോക്രാറ്റിക് ഗവർണർ അധികാരത്തിലെത്തിയതും യു.എസ് കോൺഗ്രസിന്റെ ഇരുസഭകളും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തതും മസ്കിന് സാമ്പത്തികമായും രാഷ്ട്രീയമായും വലിയ അടിയായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സ്പേസ് എക്സ്, ടെസ്ല ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡെമോക്രാറ്റുകൾ അധികാരം ഉറപ്പിച്ചതോടെ മസ്കിന്റെ കമ്പനികൾക്കെതിരെ കടുത്ത അന്വേഷണങ്ങൾക്കും നിയന്ത്രണങ്ങൾക്കും സാധ്യതയേറി.

എന്നാൽ തന്റെ ബിസിനസുകളെ ലക്ഷ്യമിട്ടാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി മസ്ക് രംഗത്തെത്തി. "വാളെടുക്കുന്നവൻ വാളാൽ: എനിക്കെതിരെ തിരിയുന്നവർ ഒരുകാര്യ മനസ്സിലാക്കുക, ഇതിന് പിന്നിൽ ശരിക്കും കരുക്കൾ നീക്കുന്നത് ആരാണെന്ന് ഞാൻ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കും..." എന്ന് എക്സിൽ കുറിച്ചുകൊണ്ടാണ് മസ്ക് തന്റെ അമർഷം രേഖപ്പെടുത്തിയത്.

Related articles

See all
Popular News

ഇറാൻ യുദ്ധം തിരിച്ചടിയായെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ് ; തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്...

Popular News

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമൊക്രാറ്റുകൾക്ക് സമ്പൂർണ്ണ ജയം: തിരിച്ചടിക്ക് കാരണം ഇറാൻ യ...

Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജർക്ക് മികച്ച മുന്നേറ്റം, സുഹാസ് സുബ്രഹ്‌മണ്യവും...

Popular News

ഡെമോക്രാറ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കും; തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് ട്രംപ്

Save your stories

Sign in