Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഉത്തരാഖണ്ഡില്‍ കനത്ത മഴ; ഗംഗാ നദി കരകവിഞ്ഞു, ജാഗ്രതാ നിര്‍ദേശം

ഉത്തരാഖണ്ഡില്‍ കനത്ത മഴ; ഗംഗാ നദി കരകവിഞ്ഞു, ജാഗ്രതാ നിര്‍ദേശം
ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് ഗംഗാ നദി കരകവിഞ്ഞതോടെ പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഹരിദ്വാറിലും ഋഷികേശിലും ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഹരിദ്വാറിലെ ജലനിരപ്പ് 293.25 മീറ്റർ കടന്നതോടെയാണ് ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പ്രദേശത്ത് പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. തീർഥാടകരും വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഗംഗയുടെ തീരത്തുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in