‘മോദി വലിയ ഒരു കച്ചവടക്കാരന്‍’ : ആധിര്‍ രഞ്ജന്‍ ചൌധരി

Jaihind Webdesk
Monday, June 24, 2019

Adhir Ranjan Chowdhuri

ന്യൂദല്‍ഹി: ബി.ജെ.പി രണ്ടാമതും അധികാരത്തില്‍ എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കച്ചവട തന്ത്രം കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ആധിർ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് ആരംഭിച്ച നിരവധി പദ്ധതികള്‍ പേരുമാറ്റുക മാത്രമാണ് മോദി സ ര്‍ക്കാര്‍ ചെയ്തതെന്ന് ആധിര്‍ രഞ്ജന്‍ ചൌധരി ആരോപിച്ചു. ബി.ജെ.പി എം.പിമാര്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ തിരിഞ്ഞുനോക്കിയില്ലെങ്കില്‍പ്പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മോദിയുടെ തന്ത്രങ്ങള്‍ക്കായെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് പറഞ്ഞു.

രാജ്യം വരള്‍ച്ചയില്‍ അകപ്പെട്ടിട്ടും മോദി സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്ന് ആധിര്‍ രഞ്ജന്‍ ചൌധരി കുറ്റപ്പെടുത്തി. മോദിയെ പ്രശംസിച്ചാല്‍ മാത്രം മതിയെന്നാണ് ബി.ജെ.പി എം.പിമാര്‍ കരുതുന്നത്. മോദിയെ പ്രശംസിക്കുകയല്ല, ജനസേവനത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ബി.ജെ.പി എം.പിമാര്‍ തിരിച്ചറിയണമെന്നും ചൌധരി ലോക്സഭയില്‍ പറഞ്ഞു. നിരവധി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതികള്‍ക്ക് തുടക്കമിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ച നിരവധി പദ്ധതികളുടെ പേര് മാറ്റുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്‌തെന്നും ചൌധരി വിമര്‍ശിച്ചു.

teevandi enkile ennodu para