ഒയോ ഹോട്ടല്‍സ് പ്രവര്‍ത്തനം യുഎഇയിലേയ്ക്ക് വ്യാപിപ്പിച്ചു

Jaihind Webdesk
Tuesday, October 16, 2018

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹോട്ടല്‍ ചെയിന്‍ ഗ്രൂപ്പായ ഒയോ ഹോട്ടല്‍സ് ദുബായ് കേന്ദ്രമാക്കി യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകാത്ഭുതമായ ദുബായ് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2020 വര്‍ഷത്തോട് കൂടി യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി 150 ഹോട്ടലുകളുമായി വ്യാപാര പങ്കാളിത്തം ഉറപ്പാക്കുമെന്ന് യുവ വ്യവസായിയും ഒയോ ഹോട്ടല്‍സ് സി ഇ ഒ-യുമായ റിഥേഷ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍, റീജണല്‍ ഹെഡ് മനു മിഥ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.