മാധ്യമ പ്രവർത്തകരെ കാണാൻ വീണ്ടും വിസമ്മതിച്ച് മുഖ്യമന്ത്രി

Jaihind Webdesk
Monday, September 24, 2018

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ കാണാൻ വീണ്ടും വിസമ്മതിക്കുന്നു. അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞ മടങ്ങി എത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ മാധ്യമങ്ങളെ കാണാൻ ഇതു വരെ അദ്ദേഹം തയ്യറായിട്ടില്ല.

ഞാറാഴ്ച്ച പുലർച്ചെയാണ് അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തലസ്ഥാനത്ത് മടങ്ങി എത്തിയത്. അന്നേ ദിവസം സെക്രട്ടറിയേറ്റിലെ ഓഫീസിൽ എത്തിയെങ്കിലും അദ്ദേഹം മാധ്യമങ്ങളെ കണ്ടില്ല. തിങ്കളാഴ്ച പതിവ് പോലെ സെക്രട്ടറിയറ്റിൽ എത്തിയ മുഖ്യമന്ത്രി പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. ദേവസ്വം വനം റവന്യു മന്ത്രിമാരോട് ഒപ്പം യോഗത്തിലും പങ്കെടുത്തു. ഡിജിപിയുമായും കൂടിക്കാഴ്ച നടത്തി.

ഉച്ചയ്ക്ക് 12.15ന് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇതനുസരിച്ച് മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ എത്തി. 12.40 ഓടെ മുഖ്യമന്ത്രി വാർത്തസമ്മേളനം ഒഴിവാക്കുന്നതായും വിവരങ്ങൾ പത്രക്കുറിപ്പിലുടെ അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വൈകുന്നേരം പ്രളയക്കെടുതികൾ വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘവുമായി കുടിക്കാഴ്ച നടത്തിയപ്പോഴും മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി തയറായില്ല