സി.എം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു; നടപടി ഇഡി ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെ

Jaihind News Bureau
Tuesday, December 15, 2020

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ഇഡി ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

തനിക്കെതിരെയുള്ള ഇ ഡി നീക്കം തടയണമെന്നാണ് ആവശ്യം. താൻ രോഗിയാണ്. ചോദ്യം ചെയ്യലിന് അഭിഭാഷകനെ അനുവദിക്കണം. താൻ ഒരു കേസിലും പ്രതി അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്ടറേറ്റ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഹാജരാകാൻആണ് നിർദേശം