ജോക്കോവിച്ചിന് ഏഴാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം

Jaihind Webdesk
Sunday, January 27, 2019

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ : 6-3, 6-2, 6-3 . ഇതോടെ ഏറ്റവും കൂടുതല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന താരമെന്ന ബഹുമതിയും ജോക്കോവിച്ചിന് സ്വന്തമായി. ഏഴാംതവണയാണ് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനാകുന്നത്.

കരിയറിലെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ജോക്കോവിച്ച്, ആറു വീതം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോയ് എമേഴ്‌സണ്‍, റോജര്‍ ഫെഡറര്‍ എന്നിവരെ മറികടന്നു.

വെള്ളിയാഴ്ച നടന്ന സെമിപോരാട്ടത്തില്‍ ഫ്രഞ്ച് താരം ലൂക്കാസ് പൗളിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ച് ഫൈനലില്‍ കടന്നത്. 6-0, 6-2, 6-2 എന്ന സ്‌കോറിനായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. ആദ്യ സെമിയില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് നദാലിന്റെ ഫൈനല്‍പ്രവേശം. 6-2, 6-4, 6-0 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം.