രഞ്ജി ട്രോഫി; സെമി ഫൈനലില്‍ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി

Jaihind Webdesk
Friday, January 25, 2019

കല്‍പ്പറ്റ:രഞ്ജി ട്രോഫി സെമി ഫൈനലിന്‍ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി. കേരളത്തെ ഇന്നിഗ്‌സിനും 11 റണ്‍സിനും തകര്‍ത്ത് വിദര്‍ഭ ഫൈനലില്‍ കടന്നു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സിന് പുറത്താക്കിയതോടെയാണ് വിദര്‍ഭ ഇന്നിങ്‌സ് വിജയം പൂര്‍ത്തിയാക്കിയത്.

സ്‌കോര്‍ കേരളം: 106, 92. വിദര്‍ഭ: 208. അഞ്ച് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ യഷ് ഠാകൂറുമാണ് കേരളത്തെ തകര്‍ത്തത്. ഉമേഷ് 12 വിക്കറ്റുകളാണ് ഒന്നാകെ വീഴ്ത്തിയത്. 36 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തികാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.