സംസ്ഥാനത്ത് യുഡിഎഫ് തരംഗം; ഇരുപതില്‍ ഇരുപത് സീറ്റിലും വിജയിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Friday, April 26, 2024

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് 20ല്‍ 20 സീറ്റിലും വിജയിക്കുമെന്നും  ജനങ്ങൾ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും. മലപ്പുറത്തും പൊന്നാന്നിയിലും  രണ്ട് ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാണക്കാട് സികെഎം എൽപി സ്കൂളില്‍ എത്തി വോട്ട് രേഖപ്പടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി.