‘ജയരാജന്‍ ജാഗ്രത പാലിക്കുന്നില്ല’; എല്‍ഡിഎഫ് കണ്‍വീനറുടെ ബിജെപി ബന്ധത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Jaihind Webdesk
Friday, April 26, 2024

 

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുമ്പോൾ ജയരാജന്‍ ജാഗ്രത പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

“ജയരാജൻ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്നയാളാണ്. ജയരാജൻ ബന്ധം സ്ഥാപിക്കുമ്പോൾ ജാഗ്രത പാലിക്കാറില്ലെന്ന് മുമ്പ് തെളിഞ്ഞതാണ്. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പി ജാഗ്രത കാണിക്കുന്നില്ല” – മുഖ്യമന്ത്രി പറഞ്ഞു. ഇപിക്കെതിരെയുള്ള ആക്രമണങ്ങൾ സിപിഎമ്മിനെയും എൽഡിഎഫിനെയും ഉന്നം വെച്ചുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഇപിയുമായുള്ള ബന്ധം വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴി വെച്ചിരുന്നു. റിസോർട്ട് ഇടാപാടുമായി ബന്ധപ്പെട്ടാണ് ഇപി-രാജീവ് ചന്ദ്രശേഖർ ബന്ധം ചർച്ചയായത്. എല്‍ഡിഎഫ് കണ്‍വീനർക്ക് ബിജെപിയുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഇടതുമുന്നണിയെ കടുത്ത പ്രതിസന്ധിയാക്കിയിരിക്കുകയാണ്.