ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ സാനിയ മിർസ കളിക്കില്ല; പിന്മാറ്റം പരിക്കിനെ തുടർന്ന്

Jaihind News Bureau
Thursday, January 23, 2020

പരിക്കിനെത്തുടർന്ന് ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്‌സഡ് ഡബിൾസ് മത്സരത്തിൽനിന്ന് ഇന്ത്യയുടെ സാനിയ മിർസ പിന്മാറി. വലത് കാൽ മസിൽ വേദനയെത്തുടർന്നാണ് ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ നിന്നുള്ള പിന്മാറ്റം. രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പമായിരുന്നു സാനിയയുടെ പങ്കാളി.

അതേസമയം മുപ്പത്തിമൂന്നുകാരിയായ സാനിയ വ്യാഴാഴ്ച നടക്കുന്ന വനിതാ ഡബിൾസ് മത്സരത്തിൽ കളിക്കും. യുക്രെയ്‌ൻറെ നാദിയ കിചെനോക്ക് ആണ് വനിതാ ഡബിൾസിൽ സാനിയയുടെ പങ്കാളി. ചൈനയുടെ സിൻയുൻ ഹൻ – ലിൻ ഹു സഖ്യമാണ് ആദ്യ റൗണ്ടിൽ സാനിയ – കിചെനോക്ക് കൂട്ടുകെട്ടിൻറെ എതിരാളി. അമ്മയായശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ സാനിയ കിചെനോക്കിനൊപ്പം ഹോബർട്ട് ഇൻറർനാഷണൽ ഡബിൾസ് കിരീടം കഴിഞ്ഞ ആഴ്ച സ്വന്തമാക്കിയിരുന്നു.