രാജ്യത്തുടനീളം 10 കൊവിഡ് ഹോട്ട്‌സ്പോട്ടുകൾ; കാസർഗോഡും പത്തനംതിട്ടയും പട്ടികയില്‍

Jaihind News Bureau
Tuesday, March 31, 2020

കേന്ദ്ര ആരോഗ്യ വകുപ്പ് രാജ്യത്തുടനീളം 10 കൊവിഡ് ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തി. ഈ പട്ടികയിൽ കേരളത്തില്‍ നിന്നുള്ള രണ്ട് ജില്ലകളും ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ നിസാമുദിൻ, ദിൽഷാദ് ഗാർഡൻ, ഉത്തർ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭിൽവാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, കേരളത്തിലെ കാസർഗോഡ്, പത്തനംതിട്ട എന്നീ പ്രദേശങ്ങളാണ് പട്ടികയില്‍ ഉള്ളത്. ഈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“10 ലധികം കേസുകൾ കണ്ടെത്തുന്ന ഒരു സ്ഥലത്തെ ഒരു ക്ലസ്റ്ററായി തിരിക്കുകയും ഇത്തരം നിരവധി ക്ലസ്റ്ററുകൾ കണ്ടെത്തിയ സ്ഥലങ്ങളെ “ഹോട്ട്സ്പോട്ടുകൾ” എന്ന് കണക്കാക്കുകയും ചെയ്തിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇപ്പോള്‍ പുറത്തെത്തിയ റിപ്പോർട്ട്.