കൊവിഡ് 19 : രാജ്യത്ത് രോഗികളുടെ എണ്ണം 14000 കടന്നു; മരണം 452

Jaihind News Bureau
Saturday, April 18, 2020

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിനാലായിരത്തോട് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 14,098 കൊവിഡ് രോഗികൾ രാജ്യത്ത്‌ ഉണ്ട്. 452 കൊവിഡ് മരണങ്ങൾ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തു. 318449 പേരിൽ നിന്നായി 335123 സാമ്പിളുകൾ ആണ് പരിശോധിച്ചത്. ഇന്നലെ മാത്രം 31,083 സാമ്പിളുകൾ പരിശോധിച്ചതിൽ 1443 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

24 പുതിയ കൊവിഡ് കേസുകൾ ആഗ്രയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ആഗ്രയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 196 ലേക്ക് എത്തി.

മഹാരാഷ്ട്രയിൽ 118 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7 പുതിയ കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് ഉണ്ടായി. 3320 കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. ഇത് വരെ 194 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ 121 പേരും മുംബൈയിലാണ് മരിച്ചത്. ഇവിടെ ഇന്ന് മാത്രം 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഡൽഹി ബാര ഹിന്ദു റാവു പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിന് ഉൾപ്പെടെ 67 പുതിയ കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,707 ആയി.
മധ്യപ്രദേശിൽ 1308, രാജസ്ഥാനിൽ 1131, എന്നിങ്ങനെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്ക്.

തമിഴ്നാട്ടിൽ 1267 പേർക്ക് രോഗം ബാധിച്ചു.

സംസ്ഥാനങ്ങളിലേക്ക് 4,12,400 സുരക്ഷാ കിറ്റുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.