രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 10815 പിന്നിട്ടു; 24 മണിക്കൂറിനിടയിൽ 29 മരണം; 1468 പുതിയ രോഗികള്‍

Jaihind News Bureau
Wednesday, April 15, 2020

2,44,893 സാമ്പിൾ ഇതുവരെ രാജ്യത്ത് കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കിയതായി ഐസിഎംആർ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 10815 പിന്നിട്ടു. 1468 പുതിയ കൊവിഡ് കേസുകളും 29 മരണങ്ങളും 24 മണിക്കൂറിനിടയിൽ രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തു. 358 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് ഉണ്ടായത്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ഇന്ന് 18 കോവിഡ് മരണങ്ങളും 350 പുതിയ കൊവിഡ് രോഗികളും ഉണ്ടായി. ഇതോടെ മഹാർഷ്ട്രയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 2864 പിന്നിട്ടു. 178 മരണങ്ങളാണ് ഇതുവരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 1510 കൊവിഡ് രോഗികളാണ് ഡൽഹിയിൽ ഉള്ളത്. ഇതുവരെ 28 കോവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

അതിനിടെ ഡൽഹിയിൽ കൊണ്ടിനെന്റൽ സോണുകളുടെ എണ്ണം 55 ആയി ഉയർന്നു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊണ്ടിനെന്റൽ സോണുകളിൽ അതീവ ജാഗ്രത പുലർത്താനാണ് സർക്കാർ തീരുമാനം.