കൊവിഡിന് ശേഷം ലോകത്തെ ലൈബ്രറി മേഖല സാധാരണ നിലയില്‍ ; ഷാര്‍ജ പുസ്തക മേളയില്‍ ലൈബ്രറി സമ്മേളനം

Jaihind News Bureau
Wednesday, November 11, 2020

ഷാര്‍ജ : കൊവിഡിന് ശേഷം, ലോകമെമ്പാടുമുള്ള ലൈബ്രറി മേഖല, സാധാരണ നിലയിലേക്ക് എത്തുകയാണെന്ന്, ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ലൈബ്രറി സമ്മേളനം വിലയിരുത്തി. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ചാണ് , ലൈബ്രറി സമ്മേളനം സംഘടിപ്പിച്ചത്.

മൂന്ന് ദിവസത്തെ പരിപാടിയില്‍ 51 രാജ്യങ്ങളില്‍ നിന്നുള്ള 723 ലൈബ്രറി വിദഗ്ധരും അക്കാദമിക് വിദഗ്ധരും പങ്കെടുത്തു. അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ചായിരുന്നു പരിപാടിയെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ അമിരി പറഞ്ഞു.