കൊവിഡ് 19 : പത്തനംതിട്ടയിൽ ഒരാൾക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

Jaihind News Bureau
Sunday, April 12, 2020

പത്തനംതിട്ട ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച് 22 ന് ഷാർജയിൽ നിന്നു എയർ ഇന്ത്യ എക്സ്പ്രസ് വഴി തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം അന്നു മുതൽ ഹോം ഐസൊലേഷനിൽ ആയിരുന്നു. കൊവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സഹയാത്രികനായിരുന്നു ഇയാൾ.

രോഗി (PATIENT CODE: P 10 CLUSTER) സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ അധികൃതർ പ്രസിദ്ധീകരിച്ചു. ഈ സ്ഥലങ്ങളില്‍ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 9188297118, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.