കൊവിഡ് 19 : തിരുവല്ലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

Jaihind News Bureau
Friday, April 10, 2020

പത്തനംതിട്ട തിരുവല്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. നെടുമ്പ്രം സ്വദേശിയായ വിജയകുമാർ (62) ആണ് മരിച്ചത്. എന്നാല്‍ മരണം കൊവിഡ് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സാമ്പിളകൾ പരിശോധനക്ക് അയയ്ക്കുമെന്ന് ഡിഎംഒ ഡോ. എഎൽ ഷീജ പറഞ്ഞു.