ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടത്തിന് നാളെ തുടക്കം; ആദ്യ ടി20 മത്സരം അയര്‍ലന്‍റിനെതിരെ

Jaihind News Bureau
Tuesday, June 26, 2018

ഇന്ത്യ ടീമിന്‍റെ യു കെ പര്യടനം ബുധനാഴ്ച്ച ആരംഭിക്കും. അയർലന്‍റിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ ട്വന്‍റി ട്വന്‍റി മത്സരമാണ് നാളെ നടക്കുന്നത്.

നാളെ രാത്രിയാണ് ഇന്ത്യ – അയർലാൻഡ് പോരാട്ടം. ഇതിനുശേഷമാണ് ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റിനും ഏകദിനത്തിനും, ട്വന്‍റി 20 എന്നിവയിലെല്ലാം ഇന്ത്യ ഇറങ്ങുന്നത്. ജയത്തോടെ തന്നെ യുകെ പര്യടനത്തിന്റെ തുടക്കമെന്ന ആതമാവിശ്വസത്തിലാകും ഇന്ത്യ കളത്തിലിറങ്ങുന്നത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റിംങ് ജോടികളായ ശിഖർ ധനാവും രോഹിത് ശർമ്മയും തന്നെയാവും അയർലാൻഡിനെതിരെ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക.കഴിഞ്ഞ ഐപി എൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനൊപ്പം നിരാശപ്പെടുത്തിയ രോഹിത്തിന് ഫോം തിരിച്ചപിടിക്കാനുള്ള അവസരമാണിത്.ഹൈദരാബാദിനു വേണ്ടി ശ്രദ്ധയമായ പ്രകടനമാണ് ശിഖർധവാൻ കാഴ്ച്ച വച്ചത്.

ധവാൻ – രാഹുൽ ജോഡിയെ തന്നെയാകും അയർലാൻഡിനെതിരെ ഇന്ത്യ പരീക്ഷിക്കുമെന്നാണ് സൂചന. മധ്യനിരയിലെ ബാറ്റിങിൽ മുന്നാമനായി ക്യാപ്റ്റൻ വിരാട് കോലി തന്നെയാകും ഇറങ്ങുന്നത്. ഐപി എല്ലിനിടെയുണ്ടായ പരിക്ക്‌ശേഷം വിശ്രമത്തിലായിരുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാകും ഈ മത്സരം ആകുമെന്നാണ് പ്രതീക്ഷ. അടുത്തിടെ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് കാർത്തികിനും തന്റെ സ്ഥാനം ഭഭ്രമാക്കാനുള്ള അവസരമാണിത്. വിക്കറ്റ് കിപ്പറും ഓൾറൗണ്ടറും മുൻ നായകനും സുപ്പർ താരവുമായ എം എസ് ധോണിയാകും വിക്കറ്റ് കീപ്പർ ബാറ്റസ്മാനായി എത്തുന്നത്. ഇന്ത്യൻ ടീമിലെ സ്പിന്നർ ജോഡിയായ യുസവേന്ദ്ര ചഹലും കുൽദീപ് യാദവും ആകും അയർലൻഡിന് കെണിയൊരുക്കുക. അയർലാൻഡ് താരങ്ങളുടെ ദൗർബല്യം ശരിക്കും മുതലെടുക്കാൻ ഇന്ത്യക്കു ലഭിച്ച അവസരം കൂടിയാണിത്.