ലോകകപ്പിനുശേഷം ട്വന്റി20 നായകസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച്‌ വിരാട് കോഹ്ലി

Jaihind Webdesk
Thursday, September 16, 2021

Virat-Kohli

ദുബായ് : ലോകകപ്പിനുശേഷം ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത  കുറിപ്പിലാണ് ഇക്കാര്യം കോഹ്ലിവ്യക്തമാക്കിയത്. അതേസമയം, ട്വന്റി20 ടീമിൽ ബാറ്റ്സ്മാനായി  തുടരുമെന്നും കോഹ്ലി വ്യക്തമാക്കി. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെങ്കിലും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി കോഹ്ലി തുടരും.