വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം മാറ്റിവെച്ചു

Jaihind News Bureau
Friday, July 19, 2019

Team-India

വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം മാറ്റിവെച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം നിയന്ത്രിക്കുന്ന സുപ്രീം കോടതി ഭരണ സമിതിയുടെ ഇടപെടലിനെ തുടർന്നാണ് പ്രഖ്യാപനം വൈകുന്നത്. ടീമിനെ ഞായറാഴ്ച അറിയാമെന്നാണ് സൂചന. ലോകകപ്പ് കഴിഞ്ഞ ഉടനെയാണ് പരമ്പരയെന്നുള്ളതിനാൽ സീനിയർ താരങ്ങളിൽ ചിലർക്കെങ്കിലും വിശ്രമം അനുവദിച്ചേക്കും. പ്രതീക്ഷയോടെയാണ് യുവതാരങ്ങൾ കാത്തിരിക്കുന്നത്. നേരത്തെ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം കോലി തന്നെ ടീമിനെ നയിക്കും. ശിഖർ ധവാന്‍റെ പരിക്ക് ഭേദമാവാത്ത സാഹചര്യത്തിൽ കെ.എൽ രാഹുൽ ഓപ്പണിങ് സ്ഥാനത്ത് തുടരും. ലോകകപ്പിൽ കളിച്ചത് പോലെ ഋഷഭ് പന്ത് നാലാം സ്ഥാനം ഉറപ്പിക്കും.