ധോണിയെ പിന്നിലാക്കി രോഹിത് ശർമ

Jaihind News Bureau
Monday, November 4, 2019

ബംഗ്ലദേശിനെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ട്വന്‍റി20 മൽസരങ്ങൾ കളിച്ചിട്ടുള്ള താരമെന്ന റെക്കോർഡ് ക്യാപ്റ്റന്‍ രോഹിത് ശർമ സ്വന്തമാക്കി. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെയാണ് രോഹിത് പിന്നിലാക്കിയത്. രോഹിത് ശർമ 99 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഇറങ്ങിയപ്പോൾ, ധോണി കളിച്ചത് 98 മത്സരങ്ങളില്‍.

ക്യാപ്റ്റൻ വിരാട് കോലിക്കു വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്ന് ബംഗ്ലദേശിനെതിരായ ട്വന്‍റി20 പരമ്പര നയിക്കുന്നത് രോഹിത് ശർമയാണ്. ട്വന്‍റി 20യിൽ നിന്നുമാത്രം നാല് സെഞ്ചുറികളും 17 അർധ സെഞ്ചുറികളുമുള്‍പ്പെടെ 2,443 റൺസാണ് രോഹിത് ശർമയുടെ നേട്ടം.