ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Jaihind News Bureau
Thursday, January 16, 2020

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് മുൻ നായകൻ എം.എസ് ധോണി പുറത്ത്. ധോണിയെ ഒരു ഫോർമാറ്റിലെ കരാറിലും ഉൾപ്പെടുത്തിയിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് 2014ൽ വിരമിക്കൽ പ്രഖ്യാപിച്ച ധോണി ഏകദിന-ടീം ഫോർമാറ്റുകളിൽ ഇതുവരെ പാഡഴിച്ചിട്ടില്ല. നേരത്തെ, ബിസിസിഐ കരാറിൽ എ ഗ്രേഡ് താരമായിരുന്നു ധോണി. ഇംഗ്ലണ്ടിലെ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായ ശേഷം ധോണി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല. ഓസ്ട്രേലിയയിൽ ടി20 ലോകകപ്പ് വരാനിരിക്കേ ധോണി പട്ടികയിൽ നിന്ന് പുറത്താകുന്നത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇതോടെ ധോണി ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തിൽ സംശയം വർധിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണിനേയും ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയില്ല.

എ പ്ലസ് കാറ്റഗറി:

വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ഭുംറ

എ കാറ്റഗറി:

രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്

ബി കാറ്റഗറി:

വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍

സി കാറ്റഗറി:

കേദാര്‍ ജാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചാഹര്‍, മനീഷ് പാണ്ഡ്യ, ഹനുമ വിഹാരി, ശാര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍