യൂത്ത് കോണ്‍ഗ്രസിന്‍റെ സ്നേഹത്തണലില്‍ വയോധികയ്ക്കും മകള്‍ക്കും വീടൊരുങ്ങി

Jaihind Webdesk
Wednesday, August 18, 2021

 

മലപ്പുറം : ഏലംകുളത്ത് എണ്‍പതുകാരിയും ഓട്ടിസം ബാധിച്ച മകളും മാത്രം താമസിച്ചിരുന്ന വീട് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ പുനർനിർമ്മിച്ച് നൽകി. വീടിന്‍റെ താക്കോൽദാന കർമ്മം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ നിവഹിച്ചു.

കാലപ്പഴക്കം കാരണം ബലക്ഷയം വന്ന ചെറിയ വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. 38 ദിവസം കൊണ്ടാണ് പുതിയ വീട് നിർമിച്ചുനല്‍കിയത്.   യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾക്ക് സബർമതി എന്ന നാമകരണം ചെയ്യുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ അറിയിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് നാസർ ചീലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി, മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഷാജി പാച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.