പ്രധാനമന്ത്രി പങ്കെടുക്കാനെത്തിയ വേദിയില്‍ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശൂരിൽ യൂത്ത് കോണ്‍​ഗ്രസ്  ബിജെപി സംഘർഷം

Jaihind Webdesk
Thursday, January 4, 2024

തൃശൂർ: തൃശൂരിൽ യൂത്ത് കോണ്‍​ഗ്രസ്  ബിജെപി സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് സംഘർഷമുണ്ടായത്. ഇന്നലെ പ്രധാനമന്ത്രി പങ്കെടുക്കാനായി എത്തിയ വേദിയുടെ സമീപമുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്.

മോദി പങ്കെടുത്ത വേദിയിൽ ചാണകവെള്ളം തളിക്കാനായി കെഎസ്‍‍യു ശ്രമിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാൽ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോൺ​ഗ്രസ് പറഞ്ഞു. വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കുന്നത്. നിലവിൽ സ്ഥലത്ത് സംഘർഷം തുടരുകയാണ്.