ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ നിഷ്ഠുരമായ തീവ്രവാദി ആക്രമണത്തിന്റെ വീഡിയോ പുറത്ത്.

Jaihind News Bureau
Thursday, April 24, 2025

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ നിഷ്ഠുരമായ തീവ്രവാദി ആക്രമണത്തിന്റെ വീഡിയോ പുറത്ത്. 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരമായ നിമിഷമാണ് ഒരു സ്വകാര്യ ക്യാമറയില്‍ പകര്‍ത്തപ്പെട്ടത്. അസ്വസ്ഥത ജനിപ്പിക്കുന്ന ആ ദൃശ്യം എത്രമാത്രം ഭീകരമാണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. പഹല്‍ഗാമിലെ ബൈസരണ്‍ താഴ് വരയില്‍ എത്തിയ വിനോദസഞ്ചാരികളില്‍ ആരോ പകര്‍ത്തിയിയതാണ് ഈ ദൃശ്യങ്ങള്‍.

വിവിധ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പരക്കുന്ന വീഡിയോയി്ല്‍ ഗുല്‍മാര്‍ഗിലെ ബൈസരന്‍ പുല്‍മേടുകളില്‍ തീവ്രവാദികള്‍ ആയുധവുമായി വിനോദസഞ്ചാരികളുടെ അടുത്ത് എത്തുന്നത് വ്യക്തമായി കാണാം. നിരായുധരായ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയ നിമിഷവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പശ്ചാത്തലത്തില്‍ വെടിയൊച്ചകളുടെ ശബ്ദവും വിനോദസഞ്ചാരികളുടെ നിലവിളിയും കേള്‍ക്കാം

പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ പിന്തുണയുള്ള ഒരു ഭീകര സംഘടനായാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഏഴോളം തീവ്രവാദികള്‍ ആക്രമണത്തില്‍ പങ്കെടുത്തതായാണ് വിവരം. ആസിഫ് ഫുജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.

‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നും അറിയപ്പെടുന്ന കാശ്മീരിലെ റിസോര്‍ട്ട് പട്ടണമായ പഹല്‍ഗാം വിനോദസഞ്ചാരികള്‍ക്ക് നേരെ അടുത്തിടെ ഉണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നിനാണ് സാക്ഷിയായത്.