ഷൈൻ നിഗമിനെതിരെ വീണ്ടും പരാതി; വെയിൽ എന്ന സിനിമയുമായി സഹകരിക്കുന്നില്ല

Jaihind News Bureau
Friday, November 22, 2019

വെയിൽ എന്ന സിനിമയുമായി നടൻ ഷൈൻ നിഗം സഹകരിക്കുന്നില്ലഎന്ന് പരാതി. ഷെയ്ൻ നിഗത്തിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ താര സംഘടന അമ്മയെ അറിയിച്ചു. ഷെയിനും
സംവിധായകൻ ശരതും തമ്മിലുള്ള പ്രശ്‌നം തെളിയിക്കുന്ന വോയിസ് റെക്കോർഡിങ് പുറത്ത് വന്നു.

നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന സിനിമയുമായി സഹകരിക്കാൻ നടൻ ഷെയ്ൻ നിഗം തയ്യാറാവുന്നില്ലെന്ന പരാതിയെ തുടർന്നാണ് കടുത്ത തീരുമാനവുമായി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ താര സംഘടന അമ്മയെ അറിയിച്ചു. ഷെയ്‌നിന്റെ നിസഹകരണത്തെ തുടർന്ന് വെയിൽ സിനിമയുടെ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. സെറ്റിലെത്തിയ ഷെയ്ൻ ഏറെ നേരം കാരവാനിൽ വിശ്രമിക്കുകയും തുടർന്ന് സെറ്റിൽ നിന്നും ഇറങ്ങി പോയെന്നും അണിയറ പ്രവർത്തകർ ആരോപിക്കുന്നു. ഷെയിനും സംവിധായകൻ ശരതും തമ്മിലുള്ള പ്രശ്‌നം തെളിയിക്കുന്ന വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്.

വിഷയത്തിൽ ഷൈനിനെതിരെ നിർമാതാക്കളുടെ സംഘടന ശക്തമായി രംഗത്ത് വന്ന സാഹചര്യത്തിൽ ഷൈയ്‌നിന് മലയാള സിനിമയിൽ അഭിനയിക്കാനുള്ള അവസരം നഷ്ടമായേക്കും. ഷെയ്‌നും നിർമാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഏറെ വിവാദമായ ചിത്രമായിരുന്നു വെയിൽ. ഇതേ തുടർന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ചയിൽ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ൻ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു.

teevandi enkile ennodu para