നടന്‍ ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി

Jaihind News Bureau
Thursday, November 28, 2019

നടന്‍ ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി. ഉല്ലാസം സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. കരാർ ഒപ്പിട്ടത് 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചാണെന്നും ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായി നിർമ്മാതാക്കൾ പരാതിപ്പെട്ടു. കൊച്ചിയിൽ നടക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ഈ വിഷയവും ചർച്ച ചെയ്യും. എന്നാല്‍ ഉല്ലാസം സിനിമ നിർമ്മാതാവിന്‍റെ ആരോപണം ഷെയ്ൻ നിഗം തള്ളി.

ഈ സിനിമയ്ക്ക് ആദ്യം പറഞ്ഞത് 45 ലക്ഷം രൂപയാണെന്നും മുൻകൂർ പണം തരാതിരുന്നിട്ടും സിനിമയിൽ അഭിനയിച്ചുവെന്നും പണം ചോദിച്ചപ്പോൾ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്‍റെ കരാർ കാണിച്ചുവെന്നും ഇത് ഉപയോഗിച്ചാണ് തനിക്കെതിരെ ഇപ്പോഴത്തെ ആരോപണമെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി.

teevandi enkile ennodu para