ഷെയ്ൻ വിവാദം ഒത്തുതീർപ്പിലേക്ക്; വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ട പരിഹാരം നൽകും

Jaihind News Bureau
Tuesday, March 3, 2020

ഷെയ്ൻ വിവാദം ഒത്തുതീർപ്പിലേക്ക്. കൊച്ചിയിൽ ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് വിഷയം പരിഹരിക്കുന്നതിനായി തീരുമാനമായത്. വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ട പരിഹാരം നൽകും. വിഷയത്തിൽ അമ്മ ഭാരവാഹികൾ നിർമ്മാതാക്കളുമായി ഉടൻ ചർച്ച നടത്തും.

അമ്മ പ്രസിഡന്‍റ് മോഹൻലാലിന്‍റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗത്തിലാണ് നടൻ ഷെയിൽ നിഗവും നിർമ്മാതാക്കയുമായി നിലനിൽക്കുന്ന പ്രശ്നം രമ്യമായി പരിഹരിക്കാൻ ധാരണയായത്.

വെയിൽ കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ട പരിഹാരം നൽകുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി

രണ്ടു ദിവസത്തിനകം നിർമാതാക്കളുമായി ചർച്ച നടത്തും. തുകയുടെ കാര്യത്തിൽ നിർമാതാക്കളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കാനും യോഗത്തിൽ ധാരണയായി. മുടങ്ങി കിടന്ന രണ്ടു സിനിമകളിലും ഷെയിൻ അഭിനയക്കും. രണ്ടു സിനിമയ്ക്കുമായി 32 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാനും അമ്മയുടെ യോഗത്തിൽ ധാരണയായി.

ഷെയ്ൻ കാരണം മുടങ്ങിയ വെയിൽ, കുർബാനി സിനിമകളുടെ നിർമ്മാതാക്കൾക്ക് അമ്പത് ലക്ഷം വീതം, താരം നൽകണമെന്നതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരത്തെ നിലപാടെടുത്തിരുന്നത്.