നി​ര്‍മ്മാ​താ​ക്ക​ള്‍​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മാ​പ്പു പ​റ​ഞ്ഞ് ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം

Jaihind News Bureau
Wednesday, December 11, 2019

നി​ര്‍മ്മാ​താ​ക്ക​ള്‍​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മാ​പ്പു പ​റ​ഞ്ഞ് ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ന് ഷെ​യ്ന്‍ മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ​ത്.

നിർമ്മാതാക്കൾക്കെതിരെയുള്ള മനോരോഗി പരാമർശത്തിലാണ് ഷെയിൻ നിഗം മാപ്പ് അപേക്ഷ നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഐ​എ​ഫ്‌എ​ഫ്കെ വേ​ദി​യി​ല്‍ വ​ച്ച്‌ ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ലി​യ തോ​തി​ല്‍ തെ​റ്റി​ധ​രി​ക്ക​പ്പെ​ട്ടെ​ന്ന് ഷെ​യ്ന്‍ഫെയ്സ് ബുക്കിൽ കു​റി​ച്ചു.

സി​നി​മ​യി​ല്‍ വി​ല​ക്കു​ക​ല്പി​ച്ച നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് മ​നോ​രോ​ഗ​മാ​ണോ മ​നോ​വി​ഷ​മ​മാ​ണോ എ​ന്ന ഷെ​യ്നി​ന്‍റെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. നി​ര്‍​മ്മാ​താ​ക്ക​ള്‍​ക്ക് മ​നോ​വി​ഷ​മ​മാ​ണോ മ​നോ​രോ​ഗ​മാ​ണോ എ​ന്ന് ചോ​ദി​ച്ച​ത് സ​ത്യ​മാ​ണെ​ന്നും സ്വ​ത​സി​ദ്ധ​മാ​യ രീ​തി​യി​ലു​ള്ള ചി​രി​ച്ചു​കൊ​ണ്ടു​ള്ള മ​റു​പ​ടി മാ​ത്ര​മാ​ണ് ന​ല്‍​കി​യ​തെ​ന്നും ഷെ​യ്ന്‍ വ്യ​ക്ത​മാ​ക്കുന്നു. ആ ​വാ​ക്കു​ക​ളി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും വി​ഷ​മം ഉ​ണ്ടെ​ങ്കി​ല്‍ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്നു​വെ​ന്ന് കു​റി​ച്ച ഷെ​യ്ന്‍ ത​ന്നെ​ക്കു​റി​ച്ച്‌ നി​ര്‍​മാ​താ​ക്ക​ള്‍ മു​ന്‍​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളൊ​ന്നും പൊ​തു​സ​മൂ​ഹ​വും മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല എ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും പ​റ​യു​ന്നു​ണ്ട്.

അ​ന്ന് താ​ന്‍ ക്ഷ​മി​ച്ച​പോ​ലെ ഇ​തും ക്ഷ​മി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ള്ള​തെ​ന്നും ക്ഷ​മ​യാ​ണ് എ​ല്ലാ​ത്തി​ലും വ​ലു​ത് എ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ഷെ​യ്ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്. തന്‍റെ സംഘടന തനിക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ൻ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. അതേ സമയം വിവാദ പരാമർശത്തിൽ മാപ്പപേക്ഷ നടത്തിയതോടെ ഷെയ്നുമായുള്ള പ്രശ്നങ്ങൾ രമ്യതയോടെ തീർക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.