നിര്‍മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ച പ്രശ്നത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ൻ നിഗം

Jaihind News Bureau
Friday, December 27, 2019

നിര്‍മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ച പ്രശ്നത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ൻ നിഗം സംഘടനകൾക്ക് കത്തയച്ചു. താരസംഘടനയായ അമ്മ, ഫെഫ്ക എന്നീ സംഘടനകള്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്. പ്രശനങ്ങള്‍ രമ്യമായി പരിഹരിക്കാമെന്ന് ഷെയിന്‍ കത്തില്‍ പറയുന്നു. തന്‍റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു കൂടാതെ മനഃപൂര്‍വമല്ല ഈ പരാമര്‍ശം നടത്തിയതെന്നും കത്തില്‍ പറയുന്നുണ്ട്. നേരെത്തെ വിവാദ വിഷയത്തിൽ ഖേദം പ്രകടിക്കുകയാണെന്ന് ഷെയ്ൻ നിഗം ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

teevandi enkile ennodu para