സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് എത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി; പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, July 12, 2023

വയനാട് : പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. വയനാട് മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായികാധ്യാപകന്‍ പൂത്തൂര്‍വയല്‍ സ്വദേശി ജോണി.ജി.എം ആണ് ഇന്ന് അറസ്റ്റിലായത്. മേപ്പാടി പൊലീസ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂള്‍ വിട്ടതിനുശേഷം 5ഓളം വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.

ഇയാള്‍ മുന്‍പും കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസില്‍ പ്രതിയായിരുന്നു.
ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടോയെന്നറിയാന്‍ ബാക്കിയുള്ള കുട്ടികളുടെ മൊഴികള്‍ കൂടെ എടുക്കുമെന്നും മറ്റു കുട്ടികള്‍ക്ക് ഈ അധ്യാപകന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പരാതിയുണ്ടോ എന്നറിയാന്‍ സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തുമെന്നും പൊലീസ് അറിയിച്ചു.