കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Jaihind Webdesk
Monday, December 19, 2022

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ച നിലയിൽ. മലപ്പുറം എടവണ്ണ സ്വദേശിയായ ഷെഹൻ ആണ് മരിച്ചത്. ഇയാൾ കാലിക്കറ്റ് സർവകലാശാല വിദ്യാർഥിയാണ്. കൂട്ടുകാരോടൊപ്പം രാവിലെ 5 മണിക്ക് സ്വിമ്മിംഗ് പൂളിൽ എത്തിയെന്നാണ് സൂചന.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും