മലപ്പുറത്തും കറുപ്പ് പേടി; തവനൂരില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം; സംഘർഷം, ലാത്തിച്ചാർജ്

Jaihind Webdesk
Sunday, June 12, 2022

മലപ്പുറം: ജനകീയ പ്രതിഷേധത്തെ ഭയന്ന് ഓടിയൊളിച്ച് മുഖ്യമന്ത്രി. മലപ്പുറം തവനൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയുടെ പുറത്ത് അതിശക്തമായ പ്രതിഷേധം. തവനൂരില്‍ ജയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. വേദിക്കു പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ചില്‍ സംഘർഷമുണ്ടായി.

മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാൻ പ്രവർത്തകർ ശ്രമിച്ചു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സ്ഥലത്ത് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തവനൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രമാധ്യേ കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി.