അഞ്ചാംപനി വ്യാപനം; കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും

Jaihind Webdesk
Saturday, November 26, 2022

മലപ്പുറം: ജില്ലയിലെ  അഞ്ചാം പനി വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍, രോഗപ്പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും . ലോകരോഗ്യ സംഘടന പ്രതിനിധികളും മലപ്പുറത്തെത്തിയിട്ടുണ്ട്.

മലപ്പുറത്ത് അഞ്ചാംപനി അതിരൂക്ഷമായി പടരുകയാണ്. ജില്ലയില്‍ ഈ മാസം 5 മുതൽ 144 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് അഞ്ചാം പനി വ്യാപകമായി സ്ഥിരീകരിച്ചത്. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ കവറേജ് കുറവുള്ള പ്രദേശങ്ങളിൽ നിന്നാണ് എല്ലാ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, രോഗം ബാധിച്ചവരിൽ 90% പേർക്കും രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല. രണ്ട് ഡോസ് വാക്സിൻ -രോഗത്തിനെതിരെ 97% ഫലപ്രാപ്തി നൽകുന്നു, എന്നാൽ നിലവിലെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് വാക്സിൻ കവറേജ് 70% ൽ താഴെയുള്ള പ്രദേശങ്ങളിൽ നിന്നാണ്. ഈ സാഹചര്യത്തിലാണ് രോഗപ്പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം ഇന്ന് ജില്ലയിലെത്തുന്നത്. ഇന്നും നാളെയും സംഘം ജില്ലയിൽ തുടരും. ലോകാരോഗ്യ സംഘടന പ്രതിനിധികളും ജില്ലയിലുണ്ട്. അഞ്ചാം പനി പഠരുന്ന സ്ഥലങ്ങളിൽ സംഘവും സന്ദർശനം നടത്തും.