സോഷ്യൽ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള ടെണ്ടറിന്‍റെ വിവരങ്ങൾ സുപ്രീംകോടതി പരിശോധിക്കും

Jaihind Webdesk
Tuesday, September 11, 2018

ആധാറിനെതിരെയുള്ള ചർച്ചകൾ നിരീക്ഷിക്കാൻ സോഷ്യൽ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള ടെണ്ടറിന്‍റെ വിവരങ്ങൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കേന്ദ്ര സർക്കാർ സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ഇതേകുറിച്ചുള്ള വിവരങ്ങൾ നേരത്തെ നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഈ തീരുമാനം ആധാറിന്‍റെ ഭരണഘടന സാധുതക്കായി നടത്തിയ വാദങ്ങൾക്ക് വിരുദ്ധമാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.