ആധാര്‍; കോണ്‍ഗ്രസ് കാഴ്ചപ്പാടിനെ പിന്തുണച്ചതിന് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, September 27, 2018

ആധാർ സംബന്ധിച്ച കോൺഗ്രസ് കാഴ്ചപ്പാടിനെ പിന്തുണച്ചതിനും രാജ്യത്തെ സംരക്ഷിച്ചതിനും സുപ്രീം കോടതിയ്ക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

കോൺഗ്രസിന്‍റെ ആധാർ ജനങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി ആയിരുന്നുവെങ്കിൽ ബി.ജെ.പിക്ക് അത് നിരീക്ഷണത്തിനും അടിച്ചമർത്തലിനുമുള്ള ആയുധമായിരുന്നെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.