ആധാറിലെ വിധി ബി.ജെ.പിയുടെ മുഖത്തേറ്റ പ്രഹരമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, September 26, 2018

ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് റദ്ദാക്കിയ വിധി ബി.ജെ.പിയുടെ മുഖത്തേറ്റ പ്രഹരമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി.

ജസ്റ്റിസ് എ.കെ സിക്രിയുടെ വിധി പ്രസ്താവം സെക്ഷൻ 57 നെ റദ്ദാക്കുന്നതാണ്. സ്വകാര്യകമ്പനികള്‍ക്ക് വിവരശേഖരണം അനുവദിക്കുന്നതായിരുന്നു ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ്. ഇത് ഭരണഘടനാ വിരുദ്ധമായിരുന്നു എന്നും വിവരങ്ങള്‍ ചോര്‍ത്താനുള്ള ചിലരുടെ ശ്രമം കോടതിവിധിയോടെ പരാജയപ്പെട്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.