വിദ്വേഷ പ്രസംഗം: മോദിക്കും അമിത്ഷായ്ക്കും എതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Monday, April 15, 2019

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും എതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വയനാടിന് എതിരെ പ്രധാനമന്ത്രി നടത്തിയ പരാമർശം മതവിദ്വേഷം വളർത്തുന്നതാണ്. സമാനമായ പരാമർശമാണ് ബലാകോട്ട് സൈനിക ആക്രമണം സംബന്ധിച്ച് അമിത് ഷായിൽ നിന്നും ഉണ്ടായത്. ഇക്കാര്യത്തിലും നടപടി വേണം.

ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ചട്ടലംഘനങ്ങളില്‍ തെരഞ്ഞടുപ്പ് കമ്മീഷൻ കണ്ണടയ്ക്കരുത്. വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ യോഗിക്കും മായാവതിക്കും എതിരെ കമ്മീഷൻ സ്വീകരിച്ച നടപടി സ്വാഗതാഹർമാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.