ആധാറിന് നിയന്ത്രണങ്ങളോടെ അംഗീകാരം

Jaihind Webdesk
Wednesday, September 26, 2018

ആധാറിന് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കി സുപ്രീം കോടതി. ഏകീകൃത തിരിച്ചറിയല്‍ സംവിധാനം നല്ലതെന്ന് കോടതി. ആനുകൂല്യങ്ങള്‍ നേടുന്നതിന് കൂടുതല്‍ സൌകര്യപ്രദമെന്നും സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ ഒരേ നിലപാടെടുത്തു.

അതേസമയം നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഭേദഗതിക്ക് കോടതി നിര്‍ദേശം നല്‍കി. രാജ്യസുരക്ഷയുടെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ കൈമാറാനാകില്ല. സ്വകാര്യകമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ അവശ്യപ്പെടാനാകില്ല. ആധാര്‍ നിയമത്തിലെ മൂന്ന് സുപ്രധാന വകുപ്പുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. 33-ാം വകുപ്പിലെ രണ്ടാം അനുഛേദം, 47, 57 എന്നീ വകുപ്പുകളാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2016ലെ ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് റദ്ദാക്കിയതിലൂടെ സ്വകാര്യകമ്പനികള്‍ക്ക് വിവരശേഖരണത്തിനുള്ള സാധ്യതയാണ് ഇല്ലാതാക്കിയത്.

https://www.youtube.com/watch?v=uq_SoLAfeSA

ബാങ്ക് അക്കൌണ്ട്, മൊബൈല്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കേണ്ട. വേണ്ട. സ്കൂള്‍ പ്രവേശനത്തിനും ആധാര്‍ ആവശ്യമില്ല. അതേസമയം പാന്‍ കാര്‍ഡിന് ആധാര്‍ ആവശ്യമാണ്.

കുട്ടികളുടെ ആധാര്‍ മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ ആകാവൂ. ആധാറില്ലെങ്കിലും പൌരാവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് പറഞ്ഞ കോടതി CBSE, NEET പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നും വ്യക്തമാക്കി.