ആധാർ : സമൂഹ മാധ്യമ നിരീക്ഷണ പദ്ധതിയിൽ ഭേദഗതി വരുത്താമെന്ന് കേന്ദ്രസർക്കാർ

Jaihind Webdesk
Tuesday, September 11, 2018

ആധാർ വിഷയത്തിൽ സമൂഹ മാധ്യമ നിരീക്ഷണ പദ്ധതിയിൽ ആവശ്യമായ ഭേദഗതി വരുത്താമെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ആണ് ഉറപ്പ് നൽകിയത്. ആധാറുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ ആയിരുന്നു പദ്ധതി. ഇതിനെതിരെ കോടതിയെ സമീപിച്ച തൃണമൂൽ എംഎൽഎ മൊഹുവ മൊയ്‌ത്രയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണണിക്കും. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ അറ്റോർണി ജനറലിന് കോടതി അനുമതി നൽകി.[yop_poll id=2]