ശബരിമല : ഒന്‍പതംഗ ബെഞ്ചിന്‍റെ നിയമ സാധുതയിൽ വിധി തിങ്കളാഴ്ച

Jaihind News Bureau
Thursday, February 6, 2020

Sabarimala

ശബരിമല അടക്കം വിശ്വാസ വിഷയങ്ങൾ ഒന്‍പതംഗ ബെഞ്ചിനു വിട്ടതിന്‍റെ നിയമസാധുതയിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. ബെഞ്ചിന്‍റെ നിയമ സാധുതയിൽ വിധി തിങ്കളാഴ്ച. വിശാല ബെഞ്ചിന്‍റെ രൂപികരണത്തെ കേന്ദ്ര സർക്കാർ അനുകൂലിച്ചപ്പോൾ സംസ്ഥാന സർക്കാരും ഫലി എസ് നരിമാൻ ഉൾപ്പെടെയുള്ള മുതിർന്ന അഭിഭാഷകരും എതിർത്തു. വിശാലാബെഞ്ചിന്‍റെ തീരുമാനത്തിന് അനുസരിച്ചല്ല പുനഃപരിശാധന ഹർജികൾ തീർപ്പാക്കേണ്ടത് എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് എടുത്തു.