വോട്ടർമാരെ സ്വാധീനിക്കാന്‍ കിറ്റ്; കല്‍പ്പറ്റയില്‍ ബിജെപി പ്രവർത്തകനെ പ്രതിയാക്കി കേസെടുത്തു

Jaihind Webdesk
Wednesday, May 1, 2024

 

കല്‍പ്പറ്റ: വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് നൽകിയ സംഭവത്തിൽ പോലീസ് കേസെടുത്തു. തെക്കുംതറയിൽ ഭക്ഷ്യധാന്യ കിറ്റ് കണ്ടെത്തിയ സംഭവത്തിലാണ് പോലീസ് കേസെടുത്തത്. ബിജെപി പ്രവർത്തകൻ ബിനീഷ് ചക്കരയെന്ന ആളെ പ്രതി ചേർത്താണ് കൽപ്പറ്റ പോലീസ് കേസെടുത്തിട്ടുള്ളത്. 2500 കിറ്റുകളാണ് ബിനീഷ് ഓഡർ ചെയ്തെന്നും ഇതില്‍ 2426 കിറ്റുകൾ വോട്ടർമാർക്ക് നൽകിയെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വയനാട്ടിൽ കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്.